കു​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണം: ജെ. മേഴ്സിക്കുട്ടിയമ്മ
Sunday, August 18, 2019 11:26 PM IST
കൊല്ലം: പ്ര​ള​യ​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റാ​ന്‍ വേ​ണ്ട സ​ഹാ​യ​ങ്ങ​ളെ​ല്ലാം ചെ​യ്യു​ന്ന സ​ര്‍​ക്കാ​രി​നെ​തി​രെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി കു​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണമെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ. പു​ലി​യ​ല ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ-​ഭ​വ​ന​നി​ര്‍​മാ​ണ-​കാ​ര്‍​ഷി​ക മേ​ഖ​ല​ക​ള്‍​ക്ക് മു​ഖ്യ പ​രി​ഗ​ണ​ന ന​ല്‍​കി​യു​ള​ള വി​ക​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്തി​ലെ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ അ​ഞ്ചു കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആ​ധു​നി​ക ഐ.​പി. സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഉ​പ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി 24 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചു.
കു​ണ്ട​റ മ​ണ്ഡ​ല​ത്തി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ആ​വ​ശ്യ​ക​ത മു​ന്‍​നി​റു​ത്തി പു​തി​യ ക​മ്പ്യൂ​ട്ട​ര്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. ആ​സ്തി​വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ക​സ​നം സാ​ധ്യ​മാ​ക്കും.
കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ഇ​ട​പെ​ട​ല്‍ വ​ഴി നെ​ല്ലി​ന്‍റെ ഉ​ദ്പാ​ദ​നം മൂ​ന്ന് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നാ​ല് ല​ക്ഷം ട​ണ്ണാ​യി ഉ​യ​ര്‍​ത്താ​നാ​യി. ജി​ല്ല പാ​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത​യു​ടെ പ​ടി​വാ​തി​ല്‍​ക്ക​ലു​മാ​ണ്. പ്ര​ള​യം വ​രു​ത്തി​യ ന​ഷ്ട​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
നെ​ടു​മ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. നാ​സ​റു​ദീ​ന്‍ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ല്‍. അ​നി​ത, അം​ഗ​ങ്ങ​ളാ​യ കോ​ളൂ​ര്‍ ബാ​ബു, ബി. ​എ​സ്. അ​ജി​ത, റി​നു​മോ​ന്‍, ഡോ. ​സു​നി​ത ഹ​രി​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി അ​ഞ്ചു സെ​ന്‍റ് ഭൂ​മി വി​ട്ടു​ന​ല്‍​കി​യ ആ​ര്‍. മോ​ഹ​ന​ന്‍ പി​ള്ള​യെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.