പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രെ സ​ർ​ക്കാ​ർ ഒ​രു പോ​ലെ കാ​ണ​ണം: ഷി​ബു ബേ​ബി​ജോ​ൺ
Sunday, August 18, 2019 10:47 PM IST
ശാ​സ്താം​കോ​ട്ട: സ്വ​ജ​ന​പ​ക്ഷ​പാ​ത​വും സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ​വും ഉ​പേ​ക്ഷി​ച്ച് എ​ല്ലാ ദു​രി​ത​ബാ​ധി​ത​രേ​യും ഒ​രു പോ​ലെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ.
ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച​വ​രോ​ട് സ​ർ​ക്കാ​ർ ര​ണ്ട് ത​രം നീ​തി​യാ​ണ് കാ​ട്ടി​യ​തെ​ന്നും പ​ല ജി​ല്ല​ക​ളി​ലും ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​ർ​ഹ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം പോ​ലും ഇ​പ്പോ​ഴും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ന​വ​കേ​ര​ളം നി​ർ​മ്മി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ആ​ഗോ​ള പി​രി​വ് ന​ട​ത്തി​യ പി​ണ​റാ​യി വി​ജ​യ​ൻ പാ​ച​ക താ​രം ല​ക്ഷ്മീ നാ​യ​രു​ടെ ആ​ഡം​ബ​ര ഫ്ലാ​റ്റി​ന് ല​ക്ഷ​ങ്ങ​ൾ വാ​ട​ക ന​ൽ​കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ഷി​ബു ബേ​ബീ ജോ​ൺ ആ​രോ​പി​ച്ചു. ഭ​ര​ണി​ക്കാ​വി​ൽ ന​ട​ന്ന ആ​ർ എ​സ് പി ​ശൂ​ര​നാ​ട്, കു​ന്ന​ത്തൂ​ർ മ​ണ്ഡ​ലം സം​യു​ക്ത പ്ര​വ​ർ​ത്ത​ക​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ​ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഷി​ബു ബേ​ബി ജോ​ൺ.
ജി​ല്ലാ സെ​ക്ര​ട്ട​റി ഫി​ലി​പ്പ് കെ ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഇ​ട​വ​ന​ശേ​രി സു​രേ​ന്ദ്ര​ൻ, കെ ​ജി വി​ജ​യ​ദേ​വ​ൻ പി​ള്ള, കെ ​മു​സ്ത​ഫ, പാ​ങ്ങോ​ട് സു​രേ​ഷ്, ഉ​ല്ലാ​സ് കോ​വൂ​ർ, ജ​സ്റ്റി​ൻ ജോ​ൺ, തു​ണ്ടി​ൽ നി​സാ​ർ, കെ ​രാ​ജി, വി​ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, എ​സ് വേ​ണു​ഗോ​പാ​ൽ, ഒ.​കെ ഖാ​ലി​ദ്, ക​ല്ല​ട ഷാ​ലി, രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.