ബി​ഷ​പ് ബെ​ൻ​സി​ഗ​ർ ന​ഴ്സിം​ഗ് കോ​ള​ജ് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Sunday, August 18, 2019 1:41 AM IST
കൊ​ല്ലം: ​ബി​ഷ​പ് ബെ​ൻ​സി​ഗ​ർ ന​ഴ്സിം​ഗ് കോ​ള​ജ് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. കോ​ള​ജ് യൂ​ണി‍​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ലോ​യി​സ മാ​ർ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ജോ​ൺ, ഹോ​സ്പി​റ്റ​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ പോ​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​ആ​ന്‍റ​ണി കെ​സ്മ​ൽ, കോ​ള​ജ് യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ഷ് ലി​ൻ സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​അ​നൂ​പ കെ. ​ആ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കോ​ള​ജ് മാ​ഗ​സി​ൻ, ന​ഴ്സിം​ഗ് എ​ൻ​ക്വ​റ്റ, അ​ലൂ​മ്നി ന്യൂ​സ് ലെ​റ്റ​ർ എ​ന്നി​വ പ്ര​കാ​ശ​നം ചെ​യ്തു. സ​മ്മാ​നാ​ർ​ഹ​മാ​യ കു​ട്ടി​ക​ൾ​ക്ക് ബി​ഷ​പ് ബെ​ൻ​സി​ഗ​ർ ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ ജീ​നാ മേ​രി, സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ കൊ​ച്ചു​ത്രേ​സ്യാ എ​ന്നി​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.