ഭാ​ര്‍​ഗ​വി അ​മ്മ ഇ​നി ഗാ​ന്ധി​ഭ​വ​നി​ല്‍
Sunday, August 18, 2019 1:41 AM IST
പ​ന്മ​ന : ഭാ​ര്‍​ഗ​വി അ​മ്മ ഇ​നി പ​ത്ത​നാ​പു​രം ഗാ​ന്ധി ഭ​വ​നി​ലെ അം​ഗ​മാ​കും.​ അ​സു​ഖ ബാ​ധി​ത​നാ​യ മ​ക​നോ​ടൊ​പ്പം ക​ഴി​ഞ്ഞ് വ​ന്ന പ​ന്മ​ന ക​ര​ളി​ല്‍ വ​ട​ക്ക​തി​ല്‍ എ​ഴു​പ​ത്തി​നാ​ല് വ​യ​സു​ള​ള ഭാ​ര്‍​ഗ​വി അ​മ്മ​യു​ടെ ദു​രി​ത ക​ഥ അ​റി​ഞ്ഞ നെ​റ്റി​യാ​ട് പൗ​ര സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ ഗാ​ന്ധി​ഭ​വ​നി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​മ​ക​ന് അ​മ്മ​യെ സം​ര​ക്ഷി​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​അ​മ്മ​യെ ഗാ​ന്ധി​ഭ​വ​ന്‍ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ഗാ​ന്ധി​ഭ​വ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ സി​ദ്ഖി മം​ഗ​ല​ശേ​രി ച​വ​റ എ​സ്. ഐ ​സു​കേ​ഷി​ല്‍ നി​ന്നും ഭാ​ര്‍​ഗ​വി അ​മ്മ​യെ ഏ​റ്റ് വാ​ങ്ങി. ച​ട​ങ്ങി​ല്‍ നെ​റ്റി​യാ​ട് പൗ​ര​സ​മി​തി പ്ര​സി​ഡന്‍റ് നെ​റ്റി​യാ​ട് റാ​ഫി,സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നാ​യ ഹ​സ​ന്‍ പ​ന്മ​ന, ശി​ഹാ​ബ് മാ​മു​ട്ടി​ൽ. നി​ർ​ഭ​യ വാ​ള​ണ്ടി​യ​ര്മാ​രാ​യ സ​ജി​ൻ ,റീ​ന ,ശൈ​ല​ജ ,ച​ന്ദ്രി​ക ,വാ​ർ​ഡ് മെ​മ്പ​ർ ഷാ​ഹു​ബാ​ന​ത് ,വി​ജി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ചു. നെ​റ്റി​യാ​ട് പൗ​ര​സ​മി​തി​യു​ടെ ആം​ബു​ല​ൻ​സി​ൽ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ എ​ത്തി​ച്ചു