കാ​ണാ​താ​യ ഗൃ​ഹ​നാ​ഥൻ തെ​ന്മ​ല ഡാ​മി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ ‍മ​രി​ച്ച​നി​ല​യി​ൽ
Monday, July 15, 2019 2:01 AM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ സാം​ന​ഗ​റി​ല്‍ നി​ന്നും ക​ഴി​ഞ്ഞ 10 ന് ​രാ​വി​ലെ മു​ത​ല്‍ കാ​ണാ​താ​യ ഗോ​പി (65) യെ ​തെ​ന്മ​ല ഡാം ​റി​സ​ര്‍​വേ​യ​റി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സാം​ന​ഗ​ര്‍ ചി​റ​ത്ത​ല​യ്ക്ക​ല്‍ ച​രു​വി​ള വീ​ട്ടി​ല്‍ ഗോ​പി​യെ കാ​ണാ​താ​കു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സം വൈ​കു​ന്നേ​രം അ​യ​ല്‍​വാ​സി സു​രേ​ഷു​മാ​യി ഗോ​പി​യ്ക്ക് ന​ല്‍​കാ​നു​ള്ള 75 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് വാ​ക്കേ​റ്റ​വും തു​ട​ര്‍​ന്ന് ഗോ​പി​യെ സു​രേ​ഷ് കൈ​യേ​റ്റ​വും ചെ​യ്തി​രു​ന്ന​താ​യും ഗോ​പി​യ​യു​ടെ ഭാ​ര്യ വ​ത്സ​ല പ​റ​ഞ്ഞു. പി​റ്റേ​ന്ന് രാ​വി​ലെ സു​രേ​ഷി​നോ​ട് മ​ര്‍​ദി​ച്ച​ത് ചോ​ദ്യം ചെ​യ്യാ​ന്‍ ഭാ​ര്യ​യെ ഗോ​പി പ്രേ​രി​പ്പി​ച്ചി​രു​ന്ന​താ​യും വ​ത്സ​ല പ​റ​ഞ്ഞു.

എ​ന്നാ​ല്‍ പി​റ്റേ ദി​വ​സം വ​ത്സ​ല തു​മ്പോ​ടു​ള്ള സ്വ​കാ​ര്യ കൃ​ഷി​ഫാ​മി​ല്‍ ജോ​ലി​യ്ക്ക് പോ​യി മ​ട​ങ്ങി എ​ത്തി​യ​പ്പോ​ഴാ​ണ് ഗോ​പി​യെ കാ​ണാ​താ​യ​ത് അ​റി​യു​ന്ന​ത്. ബ​ന്ധു വീ​ടു​ക​ളി​ലും സു​ഹൃ​ത്തു​ക്ക​ളോ​ടും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഗോ​പി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് ആ​ണ് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ശ​രീ​രം ക​ണ്ടെ​ത്തു​ന്ന​ത്. ഗോ​പി​യു​ടെ ക​ഴു​ത്തി​നും മ​റ്റ് ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലും അ​സ്വാ​ഭാ​വി​ക മു​റി​വു​ക​ളും ച​ത​വും ഏ​റ്റ നി​ര​വ​ധി പാ​ടു​ക​ളും ഉ​ള്ള​തി​നാ​ല്‍ മ​ര​ണ​ത്തി​ല്‍ ദു​രു​ഹ​ത​യു​ള്ള​താ​യും സം​ഭ​വ​ത്തെ കു​റി​ച്ച് കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. മൃ​ത​ശ​രീ​രം ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ഡാ​മി​ല്‍ നി​ന്നും കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ക​ലെ​യാ​യി വെ​ള്ള​ക്കെ​ട്ടി​ല്‍ ഒ​ഴു​കി ന​ട​ക്കു​ന്ന നി​ല​യി​ലാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

വാ​ഹ​ന​ത്തി​ല്‍ എ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള ഇ​ടി​മു​ഴ​ഞ്ഞാം​പാ​റ എ​ന്ന സ്ഥ​ല​ത്തി​ന് അ​ടി​ഭാ​ഗ​ത്താ​യി തെ​ന്മ​ല അ​ണ​ക്കെ​ട്ടി​ലെ ജ​ലാ​ശ​യ​ത്തി​ല്‍ ബോ​ട്ട് മാ​ര്‍​ഗം എ​ത്തി​യാ​ണ് മൃ​ത​ശ​രീ​രം ക​ര​യ്ക്കെ​ത്തി​ച്ച​ത്. പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ എ​ത്തി​ച്ച മൃ​ത​ശ​രീ​രം ബ​ന്ധു​ക്ക​ള്‍ എ​ത്തി തി​രി​ച്ച​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ലേ​ക്ക് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി എ​ത്തി​ച്ചു. മ​ക്ക​ള്‍: സു​നി​ല്‍ സു​ജി​ത.