ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Monday, July 15, 2019 1:36 AM IST
ശാ​സ്താം​കോ​ട്ട: ഇ​ൻ​ഡ്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി, എ​ക്സൈ​സ്, ദേ​വ​സ്വം ബോ​ർ​ഡ് കോ​ളേ​ജി​ലെ എ​ൻ എ​സ് എ​സ് ,എ​ൻ സി ​സി യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ ​എ​സ് ര​ഞ്ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യൂ ജോ​ൺ ക​ളീ​ലി​ൽ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. ത​ഹ​സി​ൽ​ദാ​ർ നി​ർ​മ​ൽ​കു​മാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം നി​ർ​വഹി​ച്ചു. സു​രേ​ഷ് റി​ച്ചാ​ഡ് ക്ലാ​സ് ന​യി​ച്ചു. ആ​ൽ​ഫാ ജ​യിം​സ്, എ​സ് ജ​യ​കു​മാ​ർ, ഒ ​പ്ര​സാ​ദ്, കെ ​രാ​ഘ​വ​ൻ ,സി ​മ​ധു എ ​വി ആ​ത്മ​ൻ പ്രസംഗി​ച്ചു.