മ​റൈ​ന്‍ അ​ക്വേ​റി​യ​ത്തി​നൊ​പ്പം 3 ഡി ​തീ​യ​റ്റ​റും പ​രി​ഗ​ണ​ന​യി​ല്‍: മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
Monday, July 15, 2019 1:34 AM IST
കൊല്ലം: മ​റൈ​ന്‍ അ​ക്വേ​റി​യ​ത്തി​നോ​ടൊ​പ്പം മ​ത്സ്യ​ങ്ങ​ളു​ടെ സൂ​ക്ഷ്മ ജീ​വി​ത​വും വ്യ​ക്ത​മാ​ക്കു​ന്ന 3 ഡി ​തീ​യ​റ്റ​റും ആ​രം​ഭി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കൊ​ല്ലം ബീ​ച്ചി​ല്‍ ആ​രം​ഭി​ച്ച മ​റൈ​ന്‍ അ​ക്വേ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

കൊ​ല്ലം ബീ​ച്ചി​ന്‍റെ അ​പ​ക​ട സാ​ധ്യ​ത കു​റ​യ്ക്കാ​ന്‍ ഓ​ഫ് ഷോ​ര്‍ ബ്രേ​ക്ക് വാ​ട്ട​ര്‍ നി​ര്‍​മി​ക്കും. തു​റ​മു​ഖ വ​കു​പ്പി​ന് ഇ​തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. പൂ​ര്‍​ണ​മാ​യ പ​ദ്ധ​തി​യും ത​യാ​റാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ടി ​കെ എം ​എ​ന്‍​ജി​നീ​യ​റി​ങ് കോ​ള​ജി​ന്‍റെ സ​ങ്കേ​തി​ക സ​ഹാ​യ​വും പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണ​ത്തി​ന് ഉ​ണ്ടാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യെ കൂ​ടു​ത​ല്‍ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കാ​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ട​ത്തു​ന്ന എ​ല്ലാ പ​ദ്ധ​തി​ക​ള്‍​ക്കും പൂ​ര്‍​ണ​മാ​യ പി​ന്തു​ണ ന​ല്‍​കും. ബി​ച്ചി​നോ​ട് ചേ​ര്‍​ന്ന് ആ​രം​ഭി​ക്കു​ന്ന സ്മൃ​തി​വ​നം, ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ എ​ന്നി​വ ടൂ​റി​സം മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​യ​ര്‍ കെ ​രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം ​പി, എം ​മു​കേ​ഷ് എം ​എ​ല്‍ എ, ​എം നൗ​ഷാ​ദ് എം ​എ​ല്‍ എ, ​ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ്, ന​ഗ​ര​സ​ഭാ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എം ​എ സ​ത്താ​ര്‍, എ​സ് ഗീ​താ​കു​മാ​രി, ചി​ന്ത എ​ല്‍ സ​ജി​ത്, വി ​എ​സ് പ്രി​യ​ദ​ര്‍​ശ​ന്‍, ഷീ​ബ ആ​ന്‍റണി, ടി ​ആ​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍, ശാ​ന്തി​നി ശു​ഭ​ദേ​വ​ന്‍, വി​നീ​ത വി​ന്‍​സ​ന്‍റ്്, ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നീ​യ​റി​ങ്ങ് സൂ​പ്ര​ണ്ട് എ​ന്‍​ജി​നി​യ​ര്‍ സു​ധീ​ര്‍, എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ലോ​ട്ട​സ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു.