യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ധ​ർ​ണ സംഘടിപ്പിച്ചു
Saturday, July 13, 2019 12:03 AM IST
കൊ​ട്ടാ​ര​ക്ക​ര: നെ​ടു​വ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഴി​മ​തി​ക്കും കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കും ഭ​ര​ണ സ്തം ​ഭ​ന​ത്തി​നു​മെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​വ​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
നെ​ടു​വ​ത്തൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ 60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള ക​ട്ടി​ൽ വി​ത​ര​ണ​ത്തി​ൽ ന​ട​ന്നി​ട്ടു​ള്ള അ​ഴി​മ​തി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ക, പ്ലാ​സ്റ്റി​ക് ഷെ​ഡ്രി​ംഗ് യൂ​ണി​റ്റി​ലെ മി​ഷ​നും മ​റ്റ് അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും വാ​ങ്ങി​യ​തി​ൽ ന​ട​ന്നി​ട്ടു​ള്ള സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യും വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ക, ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളു​ടെ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ക​ട്ട വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്കു​ക, അ​ഴി​മ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യു​ക, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് എ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.
ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ.​ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നേ​താ​ക്ക​ളാ​യ ബി. ​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ആ​ർ. ശി​വ​കു​മാ​ർ, കെ. ​മ​ധു​ലാ​ൽ, ര​തീ​ഷ് കി​ളി​ത്ത​ട്ടി​ൽ, രാ​ജ​ശേ​ഖ​ര​ൻ പി​ള്ള, സ​ന്തോ​ഷ് കു​ള​ങ്ങ​ര, ബി​നു ചൂ​ണ്ടാ​ലി, സി.​പി.സു​പ്ര​സേ​ന​ൻ, കെ.​ആ​ർ ഓ​മ​ന​ക്കു​ട്ട​ൻ, കൃ​ഷ്ണ​കു​മാ​ർ, വി. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.