യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി പി​ടി​യി​ൽ
Monday, June 24, 2019 11:24 PM IST
കൊ​ട്ടാ​ര​ക്ക​ര: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി പി​ടി​യി​ൽ. തൃ​ക്ക​ണ്ണ​മം​ഗ​ൽ പാ​ല​വി​ള വീ​ട്ടി​ൽ സി​ജി​നെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കി​ഴ​ക്കേ​ത്തെ​രു​വ് ലാ​വ​ണ്യ ഭ​വ​നി​ൽ ടി​റ്റു (28)നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​റ് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​മ്പ​തി​നാ​ണ് ടി​റ്റു​വി​നെ കി​ഴ​ക്കേ​തെ​രു​വി​ൽ വ​ച്ച് സ​ഞ്ച​രി​ച്ചി​രു​ന്ന ഡ​സ്റ്റ​ർ കാ​ർ ഉ​ൾ​പ്പെ​ടെ കാ​ണാ​താ​കു​ന്ന​ത്.
ടി​റ്റു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തോ​ടെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി പി​ടി​യി​ലാ​യി. തൃ​ക്ക​ണ്ണ​മം​ഗ​ലി​നു സ​മീ​പം വ​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ടി​റ്റു​വി​നെ പ്ര​തി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും വാ​ഹ​നം അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ഇ​വ​ർ ത​മ്മി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​യു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.