വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ 6000 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Monday, June 24, 2019 11:24 PM IST
കൊ​ട്ടാ​ര​ക്ക​ര:​ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ 6000 പാ​ക്ക​റ്റ് നി​രോ​ധി​ത ല​ഹ​രി​പ​ദാ​ർ​ഥങ്ങ​ൾ കൊ​ട്ടാ​ര​ക്ക​ര പോലീ​സ് പി​ടി​കൂ​ടി.
ക​ഴി​ഞ്ഞ​ദി​വ​സം കൊ​ട്ടാ​ര​ക്ക​ര ഫെ​യ്ത്ത്ഹോ​മി​ന് സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ന്നോ​വ കാ​റി​ൽ ക​ച്ച​വ​ട​ത്തി​നെ​ത്തി​ച്ച നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.
കാ​ർ ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട പൊ​ന്നാ​മ്പി പ​ണ​യ​പ്പാ​ടി വീ​ട്ടി​ൽ ഷാ​ജി സ്റ്റാ​ൻ​ലി​ൻ (38), വാ​ള​കം പൊ​ലി​ക്കോ​ട് ജം​ഗ്ഷ​നി​ലെ ഉ​ത്രാ​ടം ബേ​ക്ക​റി ഉ​ട​മ പൊ​ലി​ക്കോ​ട് ഉ​ത്രാ​ട​ത്തി​ൽ രാ​ജേ​ന്ദ്ര​ൻ പി​ള്ള (43) എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.
ത​മി​ഴ്നാ​ട് മാ​ർ​ത്താ​ണ്ഡ​ത്ത് നി​ന്നും എ​ത്തി​ച്ച ല​ഹ​രി ഉ​ല്പ​ന്ന​ങ്ങ​ൾ​ക്ക് മൂ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം വി​ല​വ​രും. സ്കൂ​ൾ പ​രി​സ​ര​ത്തെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​ണ് ഇ​വ എ​ത്തി​ച്ച​ത്. പൊ​ലി​ക്കോ​ട് രാ​ജേ​ന്ദ്ര​ൻ പി​ള്ള​യു​ടെ ബേ​ക്ക​റി​യി​ൽ പാ​ൻ​മ​സാ​ല ന​ൽ​കി​യ​ശേ​ഷം സ്കൂ​ൾ പ​രി​സ​ര​ത്തെ ക​ട​ക​ൾ തേ​ടി പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഷാ​ജി പി​ടി​യി​ലാ​കു​ന്ന​ത്.
കാ​റി​ൽ നി​ന്ന് ര​ണ്ടു ചാ​ക്കു​ക​ളി​ലാ​യി ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്.​ തു​ട​ർ​ന്ന് രാ​ജേ​ന്ദ്ര​ൻ പി​ള്ള​യു​ടെ ക​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളും ക​ണ്ടെ​ത്തി. ഇ​ന്നോ​വ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. റൂ​റ​ൽ എ​സ് പി ​എ​സ് ഹ​രി​ശ​ങ്ക​റി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഡി​വൈ​എ​സ്പി നാ​സ​റു​ദീ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ടി ​എ​സ് ശി​വ​പ്ര​കാ​ശ്, എ​സ് ഐ ​എം എ​സ് സാ​ബു​ജി, എ ​എ​സ് ഐ ​മാ​രാ​യ മോ​ഹ​ന​ൻ പി​ള്ള, വി​ജ​യ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ അ​ജി​ത്ത്, രാ​മ​കൃ​ഷ്ണ​പി​ള്ള, സ​ന്തോ​ഷ് വ​ർ​ഗീ​സ്, ഡ​ബ്ല്യു സി ​പി ഒ ​ല​ത എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.