മ​ഞ്ഞ​പ്പി​ത്തം: ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍
Monday, June 24, 2019 11:03 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ മ​ഞ്ഞ​പ്പി​ത്തം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​വി വി ​ഷേ​ര്‍​ളി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
മ​ലി​ന ജ​ലം, ആ​ഹാ​രം എ​ന്നി​വ​യി​ലൂ​ടെ പ​ക​രു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ്-​എ ആ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​ശ​പ്പി​ല്ലാ​യ്മ, മ​നം​പു​ര​ട്ട​ല്‍, ക്ഷീ​ണം, ഛര്‍​ദ്ദി, പ​നി, ത​ല​വേ​ദ​ന, മൂ​ത്ര​ത്തി​ന് മ​ഞ്ഞ​നി​റം, ക​ണ്ണി​ന് മ​ഞ്ഞ​നി​റം എ​ന്നി​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍. ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​ന്ന​തി​ന് ര​ണ്ടാ​ഴ്ച്ച മു​മ്പും ഓ​രാ​ഴ്ച്ച ക​ഴി​ഞ്ഞും രോ​ഗം പ​ക​രാം.
പ​രി​സ​ര വ്യ​ക്തി ശു​ചി​ത്വം പാ​ലി​ക്ക​ണം. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം കു​ടി​ക്ക​ണം, കി​ണ​റു​ക​ളി​ലും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലും സൂ​പ്പ​ര്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്ത​ണം, തു​റ​സാ​യ സ്ഥ​ല​ത്ത് മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം ന​ട​ത്ത​രു​ത്, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ മൂ​ടി വ​യ്ക്ക​ണം, വൃ​ത്തി​ഹീ​ന വെ​ള്ളം ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന ഐ​സ്, സി​പ്അ​പ്, ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​രു​ത്, ആ​ഹാ​ര​ത്തി​ന് മു​മ്പും മ​ല​മൂ​ത്ര വി​സ​ര്‍​ജ​ന​ത്തി​ന് ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്ക​ണം, രോ​ഗി ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ള്‍ അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ക​യും വേ​ണം, രോ​ഗം ബാ​ധി​ച്ച​വ​ര്‍ പ​രി​പൂ​ര്‍​ണ വി​ശ്ര​മം എ​ടു​ക്ക​ണം. സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഡി ​എം ഒ ​നി​ര്‍​ദേ​ശി​ച്ചു.