വാമനപുരത്തിന് 11.80 കോടി
1512448
Sunday, February 9, 2025 5:54 AM IST
നെടുമങ്ങാട്: സംസ്ഥാന ബജറ്റിൽ വാമനപുരം മണ്ഡലത്തിന് 11.80 കോടി രൂപയുടെ പ്രവൃത്തികൾക്ക് അനുമതി ലഭിച്ചതായി ഡി.കെ. മുരളി എം.എൽ എ അറിയിച്ചു. ആനാട് രാമപുരം ഗവ.യുപി സ്കൂൾ പുതിയ കെട്ടിട നിർമാണം (1 കോടി), വാമനപുരം ഗവ.എൽ പി സ്കൂൾ കെട്ടിടം (1 കോടി ).
പാലോട് ഫയർസ്റ്റേഷൻ പുതിയ കെട്ടിടം (1 കോടി), വാമനപുരം - കുറ്ററ-നെല്ലനാട് റോഡ് നവീകരണം (2.5 കോടി), താന്നിമൂട് - സിൽക്ക്ഫാം നവീകരണം 3ആർഡി റീച്ച് (80 ലക്ഷം), പാലോട് പേരക്കുഴി ഗവ.എൽപി സ്കൂൾ പുതിയ കെട്ടിടം (1 കോടി),
പാങ്ങോട് കാഞ്ചിനട ഗവ.എൽപി സ്കൂൾ പുതിയ കെട്ടിടം (1 കോടി), കരിമൺ കോട് ഗവ.എൽപി സ്കൂൾ പുതിയ കെട്ടിടം ( 1 കോടി),കല്ലറ അരുവിപ്പുറം ഗവ.എൽപി സ്കൂൾ കെട്ടിട നിർമാണം (1 കോടി), പുല്ലമ്പാറ നെടും കൈത ഗവ.എൽപി സ്കൂൾ കെട്ടിടം (1 കോ ടി) എന്നീ പ്രവൃത്തികളാണ് ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ളത്.
കൂടാതെ പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ ഭാഗമായി പൊൻമുടിയിൽ ആരംഭിക്കുന്ന റോപ് വേ പദ്ധതിയുടെ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.