എസ്. രാമചന്ദ്രന് നായർ അനുസ്മരണം
1512437
Sunday, February 9, 2025 5:44 AM IST
വെള്ളറട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയിരുന്ന എസ്. രാമചന്ദ്രന് നായരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവുംനടന്നു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വൈ. സത്യദാസിന്റെ അധ്യക്ഷതയില്‍ എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു.
കെപിസിസി സെക്രട്ടറി ഡോ. ആര്. വത്സലന്‍, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോണ്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശന്, കുന്നത്തുകാല്‍ മണ്ഡലം പ്രസിഡന്റ് തത്തലം രാജു,
ബ്ലോക്ക് സെക്രട്ടറിമാരായ മണവാരി ശശിധരന്, കുന്നത്തുകാല്‍ മണികണ്ഠന്, നിലമാമൂട് ഷിബു കുമാര്‍, കുന്നത്തുകാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കാരക്കോണം ഗോപന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. അനൂപ് പാലിയോട്, പാലിയോട് ബിനു, അപ്പുക്കുട്ടന് നായര്‍, രാജേഷ് വി, ബി. സോമന്, ആനവൂര്‍ ബിനു തുടങ്ങിയവര്‍ പ്രസംഗിച്ചു.