കന്യാകുമാരി - പുനലൂർ പാസഞ്ചർ ട്രെയിനിന് പരവൂർ സ്റ്റോപ്പ് നാളെ മുതൽ
1512039
Friday, February 7, 2025 6:14 AM IST
കൊല്ലം: കന്യാകുമാരി-പുനലൂർ പാസഞ്ചർ ട്രെയിനിന് പരവൂരിൽ അനുവദിച്ച സ്റ്റോപ്പ് നാളെ മുതൽ പ്രാബല്യത്തിൽ വരും. കന്യാകുമാരി - പുനലൂർ പാസഞ്ചർ (56706) വൈകുന്നേരം 6.34 ന് പരവൂരിൽ എത്തി 6.35 ന് പുറപ്പെടും.
പുനലൂർ-കന്യാകുമാരി പാസഞ്ചറിന് (56705) ഒമ്പത് മുതലുമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. രാവിലെ 8.15 ന് എത്തി 8.16 ന് പുറപ്പെടും. പരീക്ഷണ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ് നൽകുന്നതെന്ന് തിരുവനന്തപുരം റെയിൽവെ ഡിവിഷൻ അധികൃതർ അറിയിച്ചു.