ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ എഐവൈഎഫ് പ്രതിഷേധിച്ചു
1512033
Friday, February 7, 2025 6:07 AM IST
കൊല്ലം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനക്കെതിരെ എഐവൈഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. സാം കെ ദാനിയേൽ ഉദ്ഘാടനം ചെയ്തു.
എംഎൻ സ്മാരകത്തിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം ചിന്നക്കട ടൗൺ ചുറ്റി കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് വിനീത വിൻസന്റ് അധ്യക്ഷത വഹിച്ചു. കൊല്ലം മണ്ഡലം സെക്രട്ടറി അഡ്വ.എ. രാജീവ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ജി.എസ്. ശ്രീരശ്മി ജില്ലാ ജോയിന്റ് സെക്രട്ടറി യു. കണ്ണൻ, വൈസ് പ്രസിഡന്റ് ശ്രീജിത്ത് ഘോഷ്, ആർ. ഷംനാൽ, ശ്യാം രാജ് എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ യോഗത്തിനുശേഷം പ്രതീകാത്മകമായി ബജറ്റ് കത്തിച്ച് എഐവൈഎഫ് പ്രതിഷേധിച്ചു. ഡി.എൽ. അനുരാജ്, പ്രിജി ശശിധരൻ, വി.ആർ. ആനന്ദ്, കണ്ണൻ, ശ്രീജിത്ത് സുദർശനൻ, ആർ. ഹരീഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ടി .എസ.് നിതീഷ് സ്വാഗതം പറഞ്ഞു.