തോപ്പിൽ രവി അനുസ്മരണ സമ്മേളനം നാളെ
1512030
Friday, February 7, 2025 6:07 AM IST
കൊല്ലം: കോൺഗ്രസ് നേതാവും എംഎൽഎയും പത്രപ്രവർത്തകനുമായിരുന്ന തോപ്പിൽ രവിയുടെ 35 ാമത് ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിക്കും. നാളെ രാവിലെ 8.30 ന് പോളയത്തോട് പുഷ്പാർച്ചനയോടെ പരിപാടികൾ ആരംഭിക്കും.
രാവിലെ 10-ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ തോപ്പിൽ രവി ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എ. ഷാനവാസ്ഖാന്റെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.
കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. തോപ്പിൽ രവി സാഹിത്യ പുരസ്കാരം ശ്യാം തറമേലിന് സാഹിത്യകാരൻ ബാബു കുഴിമറ്റം സമ്മാനിക്കും.
എസ്. സുധീശൻ പ്രശംസാപത്രം വായിക്കും. കൃതിയെയും ഗ്രന്ഥകർത്താവിനെയും ഡോ. മുഞ്ഞിനാട് പത്മകുമാർ പരിചയപ്പെടുത്തും. സൂരജ് രവി, അഡ്വ. ധീരജ് രവി എന്നിവർ പ്രസംഗിക്കും.