പ്രസിഡന്റ്സ് ട്രോഫി വള്ളംകളി; രജിസ്ട്രേഷന് നാളെ മുതല്‍
1486779
Friday, December 13, 2024 6:20 AM IST
കൊല്ലം: കൊല്ലത്ത് 21 ന് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ രജിസ്ട്രേഷന് നാളെ ആരംഭിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ ആവശ്യമായ രേഖകള്‍ സഹിതം ഡിടിപിസി ഓഫീസിനു സമീപത്തെ ഹൗസ് ബോട്ട് ടെര്‍മിനലില്‍ സജ്ജീകരിച്ച ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം. മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങള്‍ 19 നകം രജിസ്റ്റര്‍ ചെയ്യണം.
12 വള്ളങ്ങളാണ് ഇത്തവണ പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്നത്. ഇതില്‍ കൂടുതല്‍ വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ നറുക്കെടുപ്പിലൂടെ പങ്കെടുക്കേണ്ട വള്ളങ്ങളെ തീരുമാനിക്കും.
വെപ്പ് എ ഗ്രേഡ് ഇനത്തില്‍ മൂന്ന് വള്ളങ്ങള്‍, ഇരുട്ടുകുത്തി എ ഗ്രേഡ് ഇനത്തില്‍ മൂന്ന് വള്ളങ്ങള്‍, ഇരുട്ടുകത്തി ബി ഗ്രേഡ് മൂന്ന് വള്ളങ്ങള്‍, വനിതകള്‍ തുഴയുന്ന തെക്കേതോടി (തറ വള്ളം) മൂന്ന് വള്ളങ്ങള്‍ എന്നിങ്ങനെയാണ് മത്സരത്തില്‍ പങ്കെടുക്കുക.
രജിസ്ട്രേഷന് വേണ്ട രേഖകള്‍: മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള വള്ളങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, അനുമതിപത്രം, ആധാര്‍, ഫോട്ടോ, 200 രൂപയുടെ മുദ്രപ്പത്രം, രജിസ്ട്രേഷന് ഫീസ്. എ ഗ്രേഡ് വള്ളങ്ങള്‍ക്ക് 1,000 രൂപ, ബി.ഗ്രേഡ് 750 രൂപ, വനിതാ വിഭാഗം 500 രൂപ എന്നിങ്ങനെയാണ് രജിസ്ട്രേഷന് ഫീസ്. വിവരങ്ങള്‍ക്ക് ഫോണ്‍: 9446706939, 9745506451.
വള്ളംകളിയുടെ രജിസ്ട്രേഷന് കമ്മിറ്റി യോഗം ഡിടിപിസിഓഫീസില് ചേര്‍ന്നു. ചെയര്മാന് അഡ്വ. ടി.സി. വിജയന് അധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ ചന്ദ്രബാബു, ടി.കെ. സുല്‍ഫി, പെരിനാട് മുരളി, എം. മാത്യൂസ്, ഉപേന്ദ്രന് മങ്ങാട്, അജീഷ്, മേടയില്‍ ബാബു, വി. ഗോപകുമാര്‍, സദു പള്ളിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.