ജില്ലാ കമ്മിറ്റിയിലേയ്ക്ക് 44 പേർ സംസ്ഥാന സമ്മേളന പ്രതിനിധികൾ 36
1486775
Friday, December 13, 2024 6:20 AM IST
കൊല്ലം: സമ്മേളനം 44 അംഗ ജില്ലാ കമ്മിറ്റിയെയും 36 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായി എസ്. സുദേവനെ വീണ്ടും സമ്മേളനം ഐക്യകണ്ഠന തെരഞ്ഞെടുത്തു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കൂടാതെ പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, കെ.എൻ. ബാലഗോപാൽ, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെ.കെ. ജയചന്ദ്രൻ, പി.കെ. ബിജു, പുത്തലത്ത് ദിനേശൻ, എം. സ്വരാജ്, ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.
കൊട്ടിയം ഏരിയാ കേന്ദ്രീകരിച്ച് പ്രവർത്തകർ പങ്കെടുത്ത പൊതുസമ്മേളനം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ്. സുദേവൻ അധ്യക്ഷനായി. മന്ത്രി കെ.എൻ. ബാലഗോപാൽ, കൊട്ടിയം ഏരിയാ സെക്രട്ടറി എസ്. ഫത്തഹുദീൻ എന്നിവർ പ്രസംഗിച്ചു.
എം.എച്ച്. ഷാരിയർ, സൂസൻ കോടി, ചിന്താ ജറോം, എസ്. ജയമോഹൻ, പി.എ.എബ്രഹാം, എക്സ് ഏണസ്റ്റ്, ബി. തുളസീധരകുറുപ്പ്, വി.കെ. അനിരുദ്ധൻ, എൻ. സന്തോഷ്, എം. നൗഷാദ് എംഎൽഎ, ജില്ലാ കമ്മിറ്റി അംഗം ആർ. ബിജു എന്നിവർ പങ്കെടുത്തു.