ഗാന്ധി സ്മൃതി സംഗമം നടത്തി
1461119
Tuesday, October 15, 2024 12:58 AM IST
ചവറ: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ചു കെപിസിസി വിചാർ വിഭാഗ് ചവറ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമവും പ്രതിഭാ സായാഹ്നവും ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം ചെയർമാൻ റോസ് ആനന്ദ് അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേച്ചേഴുത്ത് ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി.
ഐഎൻടിയൂസി ജില്ലാ സെക്രട്ടറി ചവറ ഹരീഷ് കുമാർ, റീജണൽ പ്രസിഡന്റ് ജോസ് വിമൽ രാജ്, വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ആർ. ജയപ്രകാശ്, ആർ. ജിജി, വി. ജയചന്ദ്രൻ, ആസാദ് ആശീർവാദ്, കെ.ഇ. ബൈജു, സരിത അജിത്ത്, സുജ ഷിബു തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരേയും, സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് വിജയികളേയും ചടങ്ങിൽ അനുമോദിച്ചു.