മാല മോഷ്ടാക്കളെ പിടികൂടിയ ഡ്രൈവറെ ആദരിച്ചു
1460945
Monday, October 14, 2024 5:34 AM IST
കൊട്ടാരക്കര: റാന്നി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ പി.ഡി. സന്തോഷിനെ ആദരിച്ചു.
റോഡിലൂടെ നടന്നുപോയ അധ്യാപികയെ അടിച്ചുവീഴ്ത്തി മാല പൊട്ടിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രികരായ യുവാക്കളെ പിന്തുടർന്ന് മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തിയതിനാണ് ആദരിച്ചത്.
ജനകീയ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ വാളകം ജംഗ്ഷനിൽ നടന്ന അനുമോദന പരിപാടി ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. ജനകീയ സൗഹൃദ വേദി പ്രസിഡന്റ് എൻ.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ബിൻസി, ജീവകാരുണ്യ പ്രവർത്തകൻ അലക്സ് മാമ്പുഴ, ആർ.കെ. അരുൺലാൽ, വിഷ്ണു ട്വന്റിവിഷൻ, സി. ജഗജീവൻ, തോമസ്, കെ. സൂസമ്മ എന്നിവർ പ്രസംഗിച്ചു.