കുണ്ടറ ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണം
1460944
Monday, October 14, 2024 5:34 AM IST
കുണ്ടറ: കിഴക്കേ കല്ലട, മൺട്രോതുരുത്ത് വില്ലേജുകൾ കുന്നത്തൂർ താലൂക്കിലേക്ക് മാറ്റാനുള്ള ശിപാർശകളിൽ നിന്ന് അധികാരികൾ പിൻമാറണമെന്നും കിഴക്കേ കല്ലട, മൺട്രോതുരുത്ത് വില്ലേജുകളേയും കൊട്ടാരക്കര, കൊല്ലം താലൂക്കുകളുടെ അതിർത്തി വില്ലേജുകളേയും ഉൾപ്പെടുത്തി കുണ്ടറ ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്നും കിഴക്കേ കല്ലട അതിജീവനം ഗ്രാമീണ കൂട്ടായ്മ ആവശ്യപ്പെട്ടു.
കല്ലടയാറിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാൽ കിഴക്കേ കല്ലട, മൺറോതുരുത്ത് വില്ലേജുകൾ നിലവിലുള്ളതുപോലെ കൊല്ലം താലൂക്കിനോട് ചേർന്ന് നിൽക്കേണ്ടവയാണ്. കുണ്ടറ ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കുന്നതു വരെ ഈ വില്ലേജുകളെ കൊല്ലം താലൂക്കിൽ തന്നെ നിലനിർത്തണം. യോഗത്തിൽ അതിജീവനം ഗ്രാമീണ കൂട്ടായ്മ കൺവീനർ ബൈജു പ്രണവം അധ്യക്ഷത വഹിച്ചു.