ശുഭദർശൻ: നാലാം ക്ലാസ് കുട്ടികളുടെ സംഗമം നടത്തി
1460941
Monday, October 14, 2024 5:34 AM IST
പുനലൂർ: രൂപതയിലെ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ കൂടിവരവ് ബിഷപ്സ് ഹൗസിൽ നടന്നു.പുനലൂർ ബിഷപ് റവ.ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു. പുനലൂർ രൂപതാ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വാസ്, രൂപത ചാൻസലർ റവ.ഡോ.റോയി ബി.സിംസൺ, രൂപതാ വിദ്യാഭ്യാസ സമിതി കോഡിനേറ്റർ ഫാ. ജെസ്റ്റിൻ സക്കറിയ എന്നിവർ സംഗമത്തിൽ പ്രസംഗിച്ചു.
റവ. സിസ്റ്റർ പമീല മേരി, സജീവ് ബി.വയലിൽ പത്തനാപുരം, എയ്ഞ്ചൽ, ആഗ്നസ് എലിസബത്ത്, ദീപ , ബ്രദർ. മാത്യു, ബ്രദർ. അമൽ, ബ്രദർ. അജയ് എന്നിവർ ഗ്രൂപ്പ് ഡൈനാമിക്സ് പരിപാടികൾ നടത്തി.
കവിയും മാധ്യമ പ്രവർത്തകനുമായ അനിൽ പന്തപ്ലാവ് കുട്ടികൾക്ക് ക്ലാസെടുത്തു. തുടർന്ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ, ആറന്മുള സെന്റ് സെബാസ്റ്റ്യൻ ഇടവകയിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. രൂപത ഫിനാൻഷൽ അഡ്മിനിസ്ട്രേറ്ററും സിസ്റ്റേഴ്സും ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.ശുഭദർശൻ ഡയറക്ടർ റവ. ഡോ. ക്രിസ്റ്റി ജോസഫ് നന്ദി പറഞ്ഞു.