ആർപ്പുവിളികളോടെ ഓച്ചിറ 28-ാം ഓണാഘോഷം സമാപിച്ചു
1460940
Monday, October 14, 2024 5:34 AM IST
കരുനാഗപ്പള്ളി: ഓണാട്ടുകരക്കാരുടെ ആവേശമായ ഓച്ചിറ ഇരുപത്തി എട്ടാം ഒണാഘോഷം സമാപിച്ചു. കരുനാഗപ്പളളി, കാർത്തികപ്പള്ളി, മാവേലിക്കര താലക്കുകളിലെ 52 കരകളിൽ നിന്ന് ഇരുനൂറിലധികം കെട്ടുകാളകൾ, നിശ്ചല ദൃശ്യങ്ങൾ, ചെണ്ടമേളം, വിവിധ കലാരൂപങ്ങൾ എന്നിവ രാവിലെ തന്നെ ക്ഷേത്ര പടനിലത്ത് എത്തി ചേർന്നു. രാത്രി വൈകിയാണ് വിവിധ കരകളിൽ നിന്ന് കെട്ടു കാളകൾ എത്തിചേർന്നത്.
ഏറ്റവും വലിയ കെട്ടുകാള കാലഭൈരവൻ അപ്രതീക്ഷതമായി തകർന്ന് വീണത് വിശ്വാസികളിൽ ദുഃഖമുണ്ടായി. ചെറുതും വലുതുമായ കെട്ടു കാളകൾ പടനിലത്തേക്ക് പ്രവേശിച്ചതോടെ പടനിലം ജനസാഗരമായി. പോലീസ്, അഗ്നി രക്ഷാസേന, പ്രാദേശിക ഭരണകൂടം വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കിയിരുന്നു.