കശുവണ്ടി തൊഴിലാളി ആനുകൂല്യത്തിൽ ഒരു ഭാഗം സര്‍ക്കാര്‍ നല്‍കും: മന്ത്രി
1460784
Saturday, October 12, 2024 5:50 AM IST
കൊല്ലം: സ്വകാര്യമേഖലയിലെ കശുവണ്ടി തൊഴിലാളികള്‍ക്ക് കൂലിയും വരുമാനവും ഉറപ്പാക്കുന്നതിന് പിഎഫ്, ഇഎസ്ഐ എന്നിവയുടെ ഒരു ഭാഗം സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി നല്കാന് തീരുമാനിച്ചതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍.
കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വ്യവസായികളുമായി ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ ഭാഗമായി 32 ഓളം കശുവണ്ടി ഫാക്ടറുകളുടെ ഉടമകള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
കശുവണ്ടി മേഖലയിൽ സജീവമായ പിന്തുണയും ഇടപെടലും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. കാഷ്യു കോര്പറേഷന് ചെയര്മാന് എസ് ജയമോഹന്, വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ കെ.എസ് ശിവകുമാര്‍, കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ സുഭഗന്‍, കെഎസ് ഡിസി മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കെ.ജോണ്‍, വ്യവസായ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കശുവണ്ടി തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.