വൈദ്യുതി ജീവനക്കാരെ സംരക്ഷിക്കണം: പെൻഷനേഴ്സ് അസോസിയേഷൻ
1460514
Friday, October 11, 2024 5:53 AM IST
കുണ്ടറ: വൈദ്യുതി ജീവനക്കാരെ കൃത്യനിർവഹണത്തിനിടെ സംരക്ഷിക്കാൻ നിയമനിർമാണം വേണമെന്ന് കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ കുണ്ടറ ഡിവിഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാർ പ്രഖ്യാപിച്ച സമരപരിപാടികൾ വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാ പെൻഷൻകാരും സമ്മതപത്രം ഒപ്പിട്ട് നൽകണമെന്നും യോഗം അഭ്യർഥിച്ചു. കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡനന്റ് നാരായണപിള്ള അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ലാൽപ്രകാശ് കേന്ദ്ര റിപ്പോർട്ടും ഡിവിഷൻ സെക്രട്ടറി മുരളീധരൻ പിള്ള പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജോൺസൺ ഫെർണാണ്ടസ് കണക്കും അവതരിപ്പിച്ചു. കോശി അലക്സ്, എം ചന്ദ്രശേഖരൻ പിള്ള, പി മുരളീധരൻ, എൻ ഹരിദേവൻ എന്നിവർ പ്രസംഗിച്ചു.