റേഡിയോ വിതരണ പദ്ധതിയെ അഭിനന്ദിച്ചു
1460513
Friday, October 11, 2024 5:53 AM IST
കുണ്ടറ: ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ശ്രുതിലയം പദ്ധതിയിലൂടെ 3000 റേഡിയോ സൗജന്യമായി വിതരണം ചെയ്യാനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് കുണ്ടറ പൗരവേദിയോഗം അഭിപ്രായപ്പെട്ടു.
തൊഴിലിടങ്ങളിൽ അപകടം സംഭവിച്ച് സ്ഥിരം കിടപ്പ് രോഗികളായവരേയും പ്രായപരിധിയിൽ നിന്ന് ഒഴിവാക്കുന്നതും ഘട്ടംഘട്ടമായി ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും റേഡിയോ നൽകുന്നതും ഉചിതമായിരിക്കുമെന്ന് പൗരവേദി അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ഡോ. വെള്ളിമൺ നെൽസൺ അധ്യക്ഷത വഹിച്ചു. കെ.വി. മാത്യു, ഇ. ശശിധരൻ പിള്ള, മണി ചീരങ്കാവിൽ, നീലേശ്വരം സദാശിവൻ, പ്രഫ. എസ്. വർഗീസ്, ജി. ബാബുരാജൻ, വി. അബ്ദുൽ ഖാദർ, ആനന്ദബാബു എന്നിവർ പ്രസംഗിച്ചു.