ദേശീയ പോസ്റ്റൽ ദിനത്തിൽ മധുരവുമായി ബിഎംജി വിദ്യാർഥികൾ
1460509
Friday, October 11, 2024 5:53 AM IST
കുളത്തൂപ്പുഴ: പോസ്റ്റൽ ദിനത്തിൽ ബിഎംജി ഹൈസ്കൂൾ വിദ്യാർഥി പ്രതിനിധികൾ മധുരവുമായി പോസ്റ്റ് ഓഫീസിൽ എത്തിയത് കൗതുക കാഴ്ചയായി.
സ്കൂൾ ഹെഡ്മാസ്റ്റർ ഷാജുമോൻ കെ, ലോക്കൽ മാനേജർ ഫാ. മാത്യു ചരിവുകാലായിൽ, പോസ്റ്റ്മിസ്ട്രസ് എസ്. ശശികല, പോസ്റ്റൽ അസിസ്റ്റന്റ് കെ. അഖിൽമോൻ, പോസ്റ്റ്മാൻ ജെ.സി. അനൂപ്, അധ്യാപകരായ സുനിൽ കെ. തോമസ്, റോസ് ജോർജ് എന്നിവർ പങ്കെടുത്തു.
പോസ്റ്റൽ പ്രവർത്തനങ്ങൾ, ചരിത്രം എന്നിവ മനസിലാക്കുകയും കത്തുകൾ തയാറാക്കി പോസ്റ്റ് ചെയ്തിട്ടാണ് കുട്ടികൾ മടങ്ങിയത്.