മഴ മുന്നറിയിപ്പ് ജില്ലയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത
1460480
Friday, October 11, 2024 5:39 AM IST
കൊല്ലം: ജില്ലയില്‍ ഇന്ന് മുതല്‍ 24 വരെ സാധാരണ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ സാധ്യത പ്രവചനത്തിൽ അറിയിച്ചു.
ഉയര്‍ന്ന മഴ ലഭിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ച് മാറാന്‍ തയാറാകണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.