തൊഴില്‍ സാഹചര്യം കണ്ടറിയാന്‍ കശുവണ്ടി ഫാക്ടറി സന്ദര്‍ശിച്ച് വനിതാ കമ്മീഷന്
1460479
Friday, October 11, 2024 5:39 AM IST
കൊല്ലം: കശുവണ്ടി ഫാക്ടറികളിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനായി ഫാക്ടറി സന്ദര്‍ശനം നടത്തി വനിതാ കമ്മീഷന് അംഗങ്ങള്‍. ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്, വി.ആര്. മഹിളാ മണി എന്നിവരാണ് കശുവണ്ടി വികസന കോര്പ്പറേഷന് കീഴില്‍ കൊല്ലം അയത്തിലുള്ള ഫാക്ടറി സന്ദര്‍ശിച്ചത്.
കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി അയത്തില്‍ എആര്‍എം ഹാളില്‍ രാവിലെ പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചിരുന്നു. അതിനുശേഷമാണ് കമ്മീഷന് അംഗങ്ങള്‍ കശുവണ്ടി ഫാക്ടറി സന്ദര്‍ശിച്ചത്.
ഫാക്ടറിയുടെ പ്രവര്‍ത്തനം നിരീക്ഷിച്ച കമ്മീഷന് അംഗങ്ങള്‍ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം കണ്ടു മനസിലാക്കി.കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം അയത്തില്‍ സോമന്, വനിതാ കമ്മീഷനിലേയും കശുവണ്ടി കോര്‍പ്പറേഷനിലെയും ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.