കുളത്തൂപ്പുഴ കെഎസ്ആർടിസി ഡിപ്പോ ശുചീകരിച്ചു
1460189
Thursday, October 10, 2024 6:45 AM IST
കുളത്തുപ്പുഴ: മാലിന്യമുക്ത നവകേരളം നിർമിതിയുടെ ഭാഗമായി കുളത്തൂപ്പുഴ ബിഎംജി ഹൈസ്കൂൾ സന്നദ്ധ സംഘടനാ പ്രതിനിധികളായ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ കുളത്തൂപ്പുഴ കെഎസ്ആർടിസി ഡിപ്പോ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലൈല ബീവി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ കെ. ഷാജുമോൻ, ഡിപ്പോ സീനിയർ ഇൻ ചാർജ് സുരേഷ്കുമാർ, സ്കൂൾ ലോക്കൽ മാനേജർ ഫാ. മാത്യു ചരിവുകാലായിൽ, പിടിഎ പ്രസിഡന്റ് ഷൈജു ഷാഹുൽ, സാനു ജോർജ്, എ.എസ്. നിസാം, അധ്യാപരായ സുനിൽ കെ.തോമസ്, ലോറൻസി ജേക്കബ്, റോജി വർഗീസ്, ഡോ .ബിജു എന്നിവർ നേതൃത്വം നൽകി.