ആശ്രയ സേവാരത്ന പുരസ്കാരം ഡോ. സി.ജെ. ജോണിന്
1460186
Thursday, October 10, 2024 6:45 AM IST
കൊല്ലം: മനോരോഗ ചികിത്സാ രംഗത്തെ മികവിനുള്ള ഈ വർഷത്തെ ആശ്രയ സേവാരത്ന പുരസ്കാരത്തിന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോൺ അർഹനായി.
മാനസികാരോഗ്യ ദിനമായ 10 മുതലുള്ള ഒരു മാസം നീളുന്ന കൊട്ടാരക്കര ആശ്രയയുടെ മാനസികാരോഗ്യ ബോധവൽക്കരണ പരിപാടികളുടെ സമാപന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ഡോ. അരുൺ ബി. നായർ, കലയപുരം ജോസ് എന്നിവരടങ്ങുന്ന ജൂറിയാണ് ഡോ. സി.ജെ. ജോണിനെ അവാർഡിനായി തെരഞ്ഞെടുത്തത്.