മൈലം പഞ്ചായത്തിലെ റോഡ് ; നവീകരണ നിര്‍മാണോദ്ഘാടനം 12 ന്
1460173
Thursday, October 10, 2024 6:45 AM IST
കൊല്ലം: മൈലം പഞ്ചായത്തിലെ മൈലം, ആക്കവിള, ഇഞ്ചക്കാട് കിഴക്ക് വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്ന ഇഞ്ചക്കാട്- സ്നേഹതീരം- മൈലം കൊച്ചാലുംമൂട് റോഡ് നവീകരണ നിര്‍മാണോദ്ഘാടനം 12 ന് വൈകുന്നേരം നാലിന് മൈലം കൊച്ചാലുമൂട്ടില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. 3.50 കോടി രൂപ ചെലവിലാണ് ബിഎം ആന്‍ഡ് ബിസി പ്രകാരം റോഡ് നവീകരിക്കുന്നത്.
മൈലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി.നാഥ് അധ്യക്ഷയാകും. ജനപ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.