അത് ലറ്റിക് മീറ്റ്: സ്വാഗത സ്വാഗത സംഘം രൂപീകരിച്ചു
1460172
Thursday, October 10, 2024 6:45 AM IST
കൊട്ടാരക്കര: കൊല്ലം റവന്യൂ ജില്ലാ സ്കൂൾ അത് ലറ്റിക്മത്സരങ്ങൾ കൊട്ടാരക്കര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നവംബർ 17,18,19 തീയതികളിൽ നടക്കും. സ്വാഗത സംഘ രൂപീകരണ യോഗം നഗരസഭ ചെയർമാൻ എസ്.ആർ. രമേശ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണമേനോൻ അധ്യക്ഷത വഹിച്ചു.
ഡിഡിഇ ലാൽ, കൊട്ടാരക്കര ഡിഇഒ അമൃത, തോമസ് പി .മാത്യ, അരുൺ കാടാംകുള, പ്രദീപ് നിഷ, ശശിധരൻ പിള്ള, സജിലാൽ എന്നിവർ പ്രസംഗിച്ചു.കൊട്ടാരക്കര ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്, തൃക്കണ്ണമംഗൽ എച്ച്എസ്എസ് എന്നിവിടങ്ങളിലായി 96 ഇനങ്ങളിൽ 3000 വിദ്യാർഥികൾ പങ്കെടുക്കും. എസ്.ആർ. രമേശ് ചെയൻമാനും ഡി സിഇ ലാൽ ജനറൽ കൺവീനറായി സ്വാഗത സംഘം രൂപീകരിച്ചു.