കിഴക്കേകല്ലട പബ്ലിക് മാർക്കറ്റിന് താത്കാലിക സംവിധാനം ഒരുക്കണം: സിപിഎം
1459977
Wednesday, October 9, 2024 7:50 AM IST
കുണ്ടറ: കിഴക്കേ കല്ലട പബ്ലിക് മാർക്കറ്റിന് താൽക്കാലിക സംവിധാനം ഒരുക്കണമെന്ന് സിപിഎം കിഴക്കേ കല്ലട ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പബ്ലിക് മാർക്കറ്റിന്റെസമഗ്ര വികസനത്തിന് സർക്കാർ അനുവദിച്ച ഫണ്ട് ഉയോഗിച്ചു ആധുനിക മത്സ്യ മാർക്കറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിഒരു ഒരുമാസം കഴിഞ്ഞിട്ടും മത്സ്യ കച്ചവടക്കാർക്കും ചെറുകിട കച്ചവടക്കാർക്കും മറ്റൊരു സംവിധാനം ഒരുക്കാൻ കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് അധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് സിപിഎം ആരോപിച്ചു.
മത്സ്യ കച്ചവടക്കാരും ചെറുകിട കച്ചവടക്കാരും ഇന്ന് തെരുവിലാണ് കച്ചവടം നടത്തുന്നത്. മഴക്കാലമായതിനാൽ വളരെ ദുരിതത്തിലാണ് കച്ചവടക്കാർ. ഇവർ ' കൊണ്ട് വരുന്ന മത്സ്യം പൂർണമായി വിറ്റ് തീർക്കാൻ കഴിയാത്തതിനാൽ വളരെയേറെ നഷ്ടം സംഭവിക്കുന്നു.
കച്ചവടക്കാർക്ക് താത്കാലിക മാർക്കറ്റിന് സ്ഥലം കണ്ടെത്തി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎംകിഴക്കേ കല്ലട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്കറ്റിൽപൊതുയോഗവും അധികാരികൾക്ക് നൽകുന്നതിനായി ഒപ്പ് ശേഖര ണ വുംനടത്തി.
ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.വേലായുധൻ അധ്യക്ഷതവഹിച്ചു. ഏരിയാ കമ്മിറ്റി അംഗം എൻ.അജിത് പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.വിജയൻ, ലോക്കൽ കമ്മിറ്റി അംഗം വിപിൻ വിക്രമൻ, മത്സ്യതൊഴിലാളി യൂണിയൻ സി ഐ റ്റി യൂ ജില്ലാകമ്മിറ്റി അംഗം പി.ടി.ഷാജിഎന്നിവർ പ്രസംഗിച്ചു.തുടർന്നു പഞ്ചായത്ത് അധികാരികൾക്ക് നിവേദനം നൽകി .