സിപിഎം ജില്ലാസമ്മേളനം: സ്വാഗതസംഘം രൂപീകരണ യോഗം 11ന്
1459976
Wednesday, October 9, 2024 7:50 AM IST
കൊല്ലം : സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി കൊല്ലം ജില്ലാ സമ്മേളനം ഡിസംബര്‍ 10, 11, 12 തീയതികളില്‍ കൊട്ടിയത്ത് നടക്കും. ജില്ലാസമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം 11ന് വൈകുന്നേരം നാലിന് കൊട്ടിയം ധവളക്കുഴി എന്എസ്പഠന ഗവേഷണ കേന്ദ്രം ഹാളില്‍ ചേരും. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം മന്ത്രി കെ.എന്‍.ബാലഗോപാല്‍ യോഗം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ജില്ലാസെക്രട്ടറി എസ്.സുദേവന്ആവശ്യപ്പെട്ടു.