കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നാളെ കൊല്ലത്തിന്റെ ആദരം
1459974
Wednesday, October 9, 2024 7:50 AM IST
കൊല്ലം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കൊല്ലം പൗരാവലി ആദരിക്കുന്നു. നാളെ വൈകുന്നേരം ആറിന് അമ്മച്ചിവീട് എൻഎൻ കോംപ്ലക്സിലെ സുമംഗലി ഓഡിറ്റോറിയത്തിലാണ് സ്വീകരണം.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ മേഖലകളിലെ പ്രമുഖർ മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിക്കും.ചടങ്ങിന് മുന്നോടിയായി ബിജെപിയുടെ നേതൃത്വത്തിൽ ചിന്നക്കട റസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ഘോഷയാത്രയുടെ അകമ്പടിയോടെയായിരിക്കും സുരേഷ് ഗോപിയെ സ്വീകരണ വേദിയിലേയ്ക്ക് ആനയിക്കുക.
സംഘാടക സമിതി ഭാരവാഹികളായ ആർ. കെ. രാധാകൃഷ്ണൻ, എസ്. പ്രശാന്ത്, എം. എസ്. ലാൽ, ശശികല എസ്. റാവു, രമേഷ് ബാബു തുടങ്ങിയവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.