അഞ്ചല്‍ സബ് ജില്ലാ സ്കൂള്‍ ശാസ്ത്രമേളയ്ക്ക് തുടക്കമായി
1459693
Tuesday, October 8, 2024 7:12 AM IST
അഞ്ചല്‍: അഞ്ചല്‍ വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയ്ക്കു തുടക്കമായി. കരവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്കൂള്‍, എഎംഎം.എച്ച്എസ് എന്നിവടങ്ങളിലായാണ് മേള നടക്കുന്നത്. ഇന്നു സമാപിക്കും.
കരവാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതികമ്മ മേള ഉദ്ഘടനം ചെയ്തു.
ആദ്യ ദിനം പ്രവര്‍ത്തി പരിചയമേള, ശാസ്ത്രമേള എന്നിവ നടന്നു. രണ്ടാം ദിനം ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേളയും രണ്ടു ദിവസങ്ങളിലുമായി ഐടി മേളയുമാണ് നടക്കുന്നത്.
ഉപജില്ലാ പരിധിയിലെ എഴുപത്തി അഞ്ചോളം സ്കൂളുകളില്‍ നിന്നായി 1500 കുട്ടികൾ പങ്കെടുക്കുന്നു.