സർക്കാർ മോട്ടോര്‍ തൊഴിലാളികളെ കൊള്ളയടിയ്ക്കുന്നു: ആര്. ചന്ദ്രശേഖരന്
1459686
Tuesday, October 8, 2024 7:12 AM IST
കൊല്ലം: മോട്ടോര്‍ വാഹന വകുപ്പും പോലീസും മോട്ടോര്‍ തൊഴിലാളി കൊള്ളയടിയ്ക്കുകയാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്.
മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് -ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏക ദിന ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വയംതൊഴിലായി ഒരു വാഹനം വാങ്ങി ഉപജീവനം കഴിക്കാന്‍ ഇറങ്ങിയ പലരും ഇന്ന് ആത്മഹത്യയുടെ വക്കിലാണെന്ന് അദ്ദേഹം പറഞ്ഞു.
മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് ജില്ലാ പ്രസിഡന്റ് എം. നൗഷാദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, കെപിസിസി നിര്‍വാഹക സമിതി അംഗം എ. ഷാനവാസ്ഖാന്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ. കെ. ഹഫീസ്, കൃഷ്ണ വേണി ശര്‍മ, മലയാലപ്പുഴ ജ്യോതിഷ് കുമാര്‍, അന്‍സാര്‍ അസിസ്, ബി. ശങ്കരനാരായണ പിള്ള, അഡ്വ. അഞ്ചല്‍ സജീവ്, ഡി. ഗീതാകൃഷ്ണന്‍, എച്ച്. അബ്ദുള്‍ റഹ്മാന്, വടക്കേ വിള ശശി, കോതേത്തു ഭാസുരന്‍, കെ. ജി. തുളസിധരന്, പനയം സജീവ്, കുന്നിക്കോട് നസിര്‍, പരവൂര്‍ ഹാഷിം, ഷിഹാബ് ബായ്, അയത്തില്‍ ശ്രീകുമാര്‍, ഓലയില്‍ ചന്ദ്രന്, ബി. ഷിബു, രാജ് പ്രസാദ്, ജി അജിത്, സുധീര്‍ കൂട്ടുവിള എന്നിവര്‍ പ്രസംഗിച്ചു.