രാജ്യത്ത് കൃഷി ചെയ്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യം: സത്യൻ മൊകേരി
1459511
Monday, October 7, 2024 6:21 AM IST
ചാത്തന്നൂർ: രാജ്യത്ത് കൃഷി ചെയ്തു ജീവിക്കാൻ കഴിയാത്ത സാഹചര്യം നരേന്ദ്രമോഡി സർക്കാർ സൃഷ്ടിച്ചിരിക്കുകയാണെന്ന് അഖിലേന്ത്യാ കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി.
അഖിലേന്ത്യാ കിസാൻസഭ ജില്ലാ സമ്മേളനം ചാത്തന്നൂർ അതുൽ കുമാർ അഞ്ജൻ നഗറിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷകർ കൃഷി ഉപേക്ഷിക്കുകയാണ്.
കടുത്ത പ്രതിസന്ധിയിലാണ് കർഷകർ. സബ്സിഡികൾ വെട്ടിക്കുറച്ചു. സബ്സിഡി ആവശ്യമില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്. ജിഎസ്ടി, സെസ് തുടങ്ങിയവയിലൂടെ ലഭിക്കുന്ന വരുമാനം കോർപ്പറേറ്റുകളുടെ താൽപര്യം സംരക്ഷിക്കുന്നതിനു വിനിയോഗിക്കുന്നതായി സത്യൻ മൊകേരി പറഞ്ഞു.
കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.ആർ. മോഹനൻ പിള്ള അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ, ജി.എസ്. ജയലാൽ എംഎൽഎ, കിസാൻസഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പി. ജയൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ആർ. ചന്ദ്രമോഹൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എ. മന്മഥൻ നായർ, ജി.ആർ. രാജീവൻ, കിസാൻസഭ ദേശീയ കൗൺസിൽ അംഗം പി. ഉണ്ണിക്കൃഷ്ണ്ണൻ, മാത്യൂ വർഗീസ്, ആർ. ചന്ദ്രിക,
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്. അജയഘോഷ്, ബികെഎംയു ജില്ലാ സെക്രട്ടറി ദിനേശ് ബാബു, സംഘാടക സമിതി വൈസ് ചെയർമാൻ അഡ്വ. ആർ. ദിലീപ് കുമാർ, സിപിഐ പരവൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി പാരിപ്പള്ളി ശ്രീകുമാർ, കിസാൻസഭ മണ്ഡലം കമ്മിറ്റി സെക്രട്ടറി ബി. സുദർശനൻ എന്നിവർ പ്രസംഗിച്ചു. കിസാൻ സഭ ജില്ലാ സെക്രട്ടറി അഡ്വ. ലെനു ജമാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സെമിനാറും കർഷക സംഗമവും മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. കിസാൻ സഭ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അജയഘോഷ് വിഷയാവതരണം നടത്തി. കാർഷിക വിദഗ്ധൻ സജി ജോൺ മുഖ്യ പ്രഭാഷണം നടത്തി.
സിപിഐ പരവൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി പാരിപ്പള്ളി ശ്രീകുമാർ, കിസാൻസഭ പരവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള, ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി എസ്. ശശിധരൻപിള്ള എന്നിവർ പ്രസംഗിച്ചു.