ഷോര്‍ട്ട് സര്‍ക്യൂട്ട്; വീടിനു തീപിടിച്ചു
1459510
Monday, October 7, 2024 6:21 AM IST
പേരൂര്‍ക്കട: ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വീടിന് തീ പിടിച്ചു. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് അസി. സ്റ്റേഷന് ഓഫീസര്‍ പ്രതീഷ്കുമാറിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് എത്തി തീ കെടുത്തി.
ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു കളിപ്പാന്‍കുളം വാര്‍ഡില്‍ ലതയുടെ വീടിന് തീ പിടിച്ചത്. ഇലക്ട്രിക് വയറുകള്‍ കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ പ്രായമായ ഒരാള്‍ വീട്ടിലുണ്ടായിരുന്നുവെങ്കിലും നാട്ടുകാര്‍ ഇടപെട്ട് ഇയാളെ പുറത്തെത്തിക്കുകയായിരുന്നു. തീപിടിതത്തിൽ വീട്ടിലെ ഫർണിച്ചറുകളടക്കം കത്തിനശിച്ചു.