വീട്ടമ്മയ്ക്ക് നേരെ പാഞ്ഞടുത്ത രാജവെമ്പാലയെ പിടികൂടി
1459507
Monday, October 7, 2024 6:21 AM IST
മടത്തറ: വീട്ടമ്മയ്ക്ക് നേരേ പാഞ്ഞടുത്ത കൂറ്റന്‍ രാജവെമ്പാല പിടിയിലായി. അരിപ്പ പോട്ടാമാവിലാണ് തോട്ടില്‍ തുണി കഴുകുകയായിരുന്ന വീട്ടമ്മക്കു നേരേ രാജവെമ്പാല പാഞ്ഞടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരമായായിരുന്നു സംഭവം. നിലവിളിച്ചോടിയ വീട്ടമ്മ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ വനപാലകര്‍ പ്രദേശത്തെ പാമ്പുപിടിത്തക്കാരൻ റോയ് തോമസിനെ വിളിച്ചുവരുത്തി. റോയി എത്തി കൂറ്റന്‍ രാജവെമ്പാലയെ പിടികൂടുകയുമായിരുന്നു.
വനപാലകര്‍ക്കു കൈമാറിയ രാജവെമ്പാലയെ പിന്നീട് സെക്ഷന്‍ ഫോറസ്റ്റര്‍ അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ ഉള്‍ക്കാട്ടില്‍ തുറന്നു വിട്ടു.