ബിവറേജസ് ജീവനക്കാർ വെയർ ഹൗസിനു മുന്നിൽ ധർണ നടത്തി
1459296
Sunday, October 6, 2024 5:37 AM IST
കൊല്ലം: വെയർ ഹൗസ് വിഭജനത്തിനെതിരേ ബിവറേജസ് കോർപ്പറേഷന്റെ കൊല്ലം കരിക്കോട് വെയർഹൗസിന് മുന്നിൽ ചുമട്ടു തൊഴിലാളികൾ നടത്തിയ ധർണ പി.സി. വിഷ്ണുനാഥ് എം എൽഎ ഉദ്ഘാടനം ചെയ്തു.
വെയർ ഹൗസ് വിഭജനത്തിനെതിരേയാണ് ധർണ നടത്തിയത്.ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു. യൂണിയൻ ജന. സെക്രട്ടറി കോതേത്ത് ഭാസുരൻ, പനയം സജീവ്, ബി. ശങ്കരനാരായണപിള്ള, യുഡിഎഫ് കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ നിസാർ പാലവിള,
വിനോദ് കോണിൽ, അസീസ് കൊറ്റങ്കര, എം. ജി. ജയകൃഷ്ണൻ, കൊല്ലങ്കാവിൽ ജയശീലൻ, അയത്തിൽ ശ്രീകുമാർ, ഷെമീർ ചാത്തിനാംകുളം, ഷെഫീക്ക് കിളികൊല്ലൂർ, ടി.കെ. രമേശൻ, കുണ്ടറ ഷെറഫ്, ശ്രീകുമാർ, കരിക്കോട് ഷെറഫ് തുടങ്ങിയവർ പ്രസംഗിച്ചു.