ഉരുള്‍പൊട്ടല്‍: വയനാട്ടിലെ എന്‍സിസി കേഡറ്റുകള്‍ക്ക് സഹായം
1459292
Sunday, October 6, 2024 5:30 AM IST
കൊല്ലം: ഉരുള്‍പൊട്ടലില്‍ നാശനഷ്ടമുണ്ടായ വയനാട്ടിലെ എന്‍സിസി കേഡറ്റുകള്‍ക്ക് സഹായവുമായി കൊല്ലം, ആലപ്പുഴ ജില്ലകളിലെ എന്‍സിസി കേഡറ്റുകള്‍.
ഇവര്‍ സമാഹരിച്ച 11 ലക്ഷം രൂപയുടെ സഹായധനം വയനാട്ടില്‍ നടന്ന ചടങ്ങില്‍ കൈമാറി. വയനാട് കല്‍പ്പറ്റയില്‍ നടന്ന ചടങ്ങിൽ ജില്ലാ ലോ ഓഫീസര്‍ ഫൈസൽ സന്നിഹിതനായിരുന്നു. കൊല്ലം എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി. സുരേഷ്, കേണല്‍ വികാസ് ശര്‍മ, മേജര്‍ വൈശാഖ് ടി. ധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.