നാടിന്റെ പുരോഗതിക്ക് വായനശാലകളുടെ പങ്ക് നിസ്തുലം: സുജിത്ത് വിജയൻ പിള്ള
1458297
Wednesday, October 2, 2024 6:05 AM IST
ചവറ : നമ്മുടെ നാടിന്റെ പുരോഗതിയ്ക്കും സാംസ്കാരിക മുന്നേറ്റത്തിനും വായനശാലകൾ വഹിക്കുന്ന പങ്ക് നിസ്തുലമെന്ന് ഡോ. സുജിത്ത് വിജയൻ പിള്ള എംഎൽഎ പറഞ്ഞു. ചവറ പയ്യലക്കാവ് കുളത്തൂർ മുക്ക് യുവജന ഗ്രന്ഥശാലയുടെ രണ്ടാമത് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥശാല എക്സി. അംഗം കെ.കൃഷ്ണകുമാർ അധ്യക്ഷനായി . താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മികച്ച അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ, കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എന്നിവ ലഭിച്ച ചവറ പോലീസ് ഇൻസ്പെക്ടർ കെ.ആർ.ബിജുവിനെ എംഎൽഎ ആദരിച്ചു.
യുവ എഴുത്തുകാരൻ വി. വിമൽ റോയി, സി.രഘുനാഥ്, പ്രദീപ് സി. കുളത്തൂർ, വി. വിനോദ്, സി പ്രവീൺ, ആർ എസ് പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.