ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ് 28ന് തുടങ്ങും
1454108
Wednesday, September 18, 2024 6:09 AM IST
കൊല്ലം: ജില്ലാ കേഡറ്റ് സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിങ് ചാമ്പ്യൻ ഷിപ്പ് 28-നും 29-നും കൊല്ലത്ത് നടത്തുമെന്ന് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു. സ്പീഡ് സ്കേറ്റിങ്, റോളർ ഹോക്കി, ആർട്ടിസ്റ്റിക്, സ്കേറ്റ് ബോർഡിങ്, റോളർ സ്കൂട്ടർ, ഇൻലൈൻ ആൽപൈൻ, ഇൻലൈൻ ഡൗൺഹിൽ തുടങ്ങിയ മത്സരങ്ങളും നടത്താൻ യോഗം തീരുമാനിച്ചു.
ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്ന അഞ്ചു വയസിനു മുകളിലുള്ളവർ ഇന്ത്യസ്കേറ്റ്.കോം (indiaskate.com) ൽ പേര് രജിസ്റ്റർ ചെയ്ത ഫോം, https://scoreman.in/keraladistricts2024/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ എൻട്രി ഫോം, ജില്ലയിൽ പഠിക്കുന്ന സ്ഥാപനത്തിൽനിന്നുള്ള ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എൻട്രി ഫീസ് എന്നിവ 25-ന് വൈകുന്നേരം അഞ്ചിനു മുമ്പ് ഹാജരാക്കണം. യോഗത്തിൽ ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ പ്രസിഡന്റ് എൻ.ശങ്കരനാരായണ പിള്ള അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.ആർ. ബാലഗോപാൽ, ജോ. സെക്രട്ടറി പി.അശോകൻ, എക്സിക്യൂട്ടീവ് അംഗം എ.ശിവകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നവംബറിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻ ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9447230830.