കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ ഉപഹാരമാതാവിന്റെ കൊൺഫ്രിയ തിരുനാൾ 19 മുതൽ
1454102
Wednesday, September 18, 2024 6:05 AM IST
ചവറ : കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ പരിശുദ്ധ ഉപഹാരമാതാവിന്റെ കൊൺഫ്രിയ തിരുനാൾ 19 മുതൽ 29 വരെ നടക്കും. 19ന് രാവിലെ ഏഴിന് തിരുനാൾ കൊടിയേറ്റ്. തുടർന്ന് തിരുനാൾ സമാരംഭ ദിവ്യബലിക്ക് റവ. മോൺ.വിൻസന്റ് മച്ചാഡോ മുഖ്യകാർമികത്വം വഹിക്കും. വചനപ്രഘോഷണം ഫാ. എബിൻ പാപ്പച്ചൻ ഒ എഫ് എം നിർവഹിക്കും. 24ന് തിയ്യനാൾ ദിനത്തിൽ നടക്കുന്ന തിരുകർമങ്ങൾക്ക് ഫാ. ബേണി വർഗീസ് ഓ എഫ് എം മുഖ്യ കാർമികത്വം വഹിക്കും.
27 ന് രാവിലെ 6 .30 മുതൽ ലത്തോർ പ്രദക്ഷിണം. വൈകുന്നേരം 4 .30നുള്ള ദിവ്യബലിയ്ക്ക് ശേഷം ഭക്തിനിർഭരമായ കായൽ പ്രദക്ഷിണം .28ന് രാവിലെ ഏഴിന് ഇടവകയിലെ പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികൾക്കുള്ള സ്വീകരണം. തുടർന്ന് ഫാ. സെബാസ്റ്റ്യൻ തോബിയാസിന്റെ നേതൃത്വത്തിൽ തിരുകർമങ്ങൾക്ക് തുടക്കം കുറിക്കും.
വൈകുന്നേരം 4. 30നുള്ള തിരുകർമങ്ങൾക്ക് ശേഷം ദേവാലയത്തിൽ നിന്നും ആരംഭിച്ച് ശങ്കരമംഗലം വഴി തിരികെ ദേവാലയത്തിൽ എത്തിച്ചേരുന്ന ഭക്തിനിർഭരമായ പ്രദക്ഷിണം നടക്കും. തിരുനാൾ ദിവസമായ 29ന് രാവിലെ ആറിന് ദിവ്യബലി.
രാവിലെ 9 .30 മുതൽ ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിയ്ക്ക് കൊല്ലം ബിഷപ് റവ.ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യകാർമികത്വം വഹിക്കും. തിരുനാളിനോട് അനുബന്ധിച്ച് രാവിലെ ആറിനും ഉച്ചയ്ക്ക് 12നും വൈകുന്നേരം 4.30നും ദിവ്യബലി ഉണ്ടായിരിക്കും.