ഫയർ ഫോഴ്സ് അംഗങ്ങളെയും വിരമിച്ച അധ്യാപകരെയും ആദരിച്ചു
1453729
Tuesday, September 17, 2024 1:03 AM IST
കല്ലുവാതുക്കൽ: സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ നടക്കുന്ന ഓണോത്സവത്തിന്റെ എട്ടാം ദിനം വിപുലമായ പരിപാടികൾ അരങ്ങേറി. ചിന്മുദ്ര ഡാൻസ് അക്കാദമി വിദ്യാർഥികൾ സമുദ്രതീരം കൂട്ടുകുടുംബത്തിലെ അച്ഛനമ്മമാർക്കായി നൃത്തം അവതരിപ്പിച്ചു.
അയിരൂർ കളത്തറ എഎം യുപിഎസ് ലെ അധ്യാപകരും വിദ്യർഥികളും പിടിഎ അംഗങ്ങളും കൂട്ടുകുടുംബത്തിലെ അച്ഛനമ്മമാരെ സന്ദർശിക്കുകയും നൃത്തവും ഗാനവും അവതരിപ്പിക്കുകയും ചെയ്തു.
എഎം യുപി സ്കൂൾ എച്ച് എം താഹിറ, പിടിഎ പ്രസിഡന്റ് ഷീജ, അധ്യാപകരായ നിഖിൽ, അജ്സൽ, ആരതി, ഗായത്രി, നിഷ, കാവ്യ, വാണി തുടങ്ങിയവർ നേതൃത്വം നൽകി.
സമാപന സമ്മേളനം റിട്ട. ഡിജിപി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. പരവൂർ മുൻസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ അധ്യക്ഷത വഹിച്ചു. കൊല്ലം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഫയർ ആന്‍ഡ് റെസ്ക്യൂ ഓഫീസർമാരായ വിജേഷ്, ജിതിൻ, ദീപക്, ഷഹീർ, അനീഷ് ലാൽ, ഹരിരാജ് തുടങ്ങിയവർക്കും സർവീസിൽ നിന്നും വിരമിച്ച അധ്യാപകരായ ഇന്ദിരാമ്മ, ഷീല, സുഭദ്ര, ജയന്തി, റബീഹ ബീഗം, സിറാജുദീൻ, ചന്ദ്രവതി അമ്മ, വസന്ത, ജലജ കുമാരി അമ്മ, ബാബു തുടങ്ങിയവർക്കും ഋഷിരാജ് സിംഗ് സ്നേഹോപഹാരം നൽകി ആദരിച്ചു.
സമുദ്രതീരം ചെയർമാൻ എം. റുവൽ സിംഗ്, പ്രസിഡന്റ് ശരത് ചന്ദ്രൻപിള്ള, ചാത്തന്നൂർ വിജയനാഥ്, പിആർഒ ശശിധരൻ പിള്ള, ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.