റോഡിനായി എടുത്ത കുഴി കൊതുക് വളർത്തൽ കേന്ദ്രമായി
1453726
Tuesday, September 17, 2024 1:03 AM IST
കൊട്ടിയം: റോഡ് പുനർ നിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിൽ മാസങ്ങളായി വെള്ളം കെട്ടിക്കിടക്കുന്നു.
ദേശീയപാത പുനർ നിർമാണത്തിന്റെ ഭാഗമായി പാലത്തറയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം റോഡ് മണ്ണിട്ട് ഉയർത്തി ബലപ്പെടുത്താനായി എടുത്ത കുഴിയാണ് വെള്ളം കയറി തോട് പോലെയായത്.
വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുകയാണിപ്പോൾ. നാട്ടുകാർ മാലിന്യം വെള്ളത്തിൽ വലിച്ചെറിയുകയാണ്. മണ്ണിട്ട് നികത്തി വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയാണ്. നിർമാണത്തിന് കരാർ എടുത്ത കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കുന്നില്ല.