കോൺഗ്രസ് മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി
1453304
Saturday, September 14, 2024 5:53 AM IST
കുണ്ടറ: പേരയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ട് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പേരയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പന്തം കൊളുത്തി പ്രതിഷേധ പ്രകടനം എൻഎസ്എസ് കോളജ് ജംഗ്ഷൻ ചുറ്റി പേരയത്ത് സമാപിച്ചു.
പ്രതിഷേധ യോഗം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.കെ. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.
എൻജിഒ അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി ജെ. സുനിൽ ജോസ് മുഖ്യപ്രഭാഷണം നടത്തി. മനു സോമൻ, ബി. സന്തോഷ് കുമാർ, ടി. എ. അൽഫോൺസ്, ടി.വി. ജിജിമോൻ, റെയ്ച്ചൽ ജോൺസൺ,
ബി. സ്റ്റാഫോർഡ്, എൻ. ഷേർളി, ലത ബിജു, രതീഷ്, മുളവന ഗോപാലകൃഷ്ണൻ, വൈ. ജൂലിയസ് എന്നിവർ പ്രസംഗിച്ചു.