ഡോ.വന്ദനാദാസ് കൊലക്കേസ്: വിചാരണ മാറ്റി
1452204
Tuesday, September 10, 2024 6:00 AM IST
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്ജൻ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ ഒക്ടോബര്‍ 17 ലേയ്ക്ക് മാറ്റി.
പ്രതിഭാഗം അഭിഭാഷകന് ഹാജരാകാതിരുന്നതിനാൽ വിചാരണ അടുത്ത മാസത്തേക്കു മാറ്റുകയായിരിരുന്നു.
അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍ ഹാജരായി.